സ്വപ്നയും സന്ദീപും ബംഗളൂരുവില്‍ എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരു: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ എന്‍ഐഎ കസ്റ്റഡിയിലായി. എന്‍ഐഎ അന്വേഷണ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിലെ കോറമംഗലയിലെ ഹോട്ടലില്‍ സ്വപ്നയ്‌ക്കൊപ്പം ഭര്‍ത്താവും മകളുമുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുവരും കേരളത്തില്‍നിന്നും മുങ്ങുകയായിരുന്നു.
സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ഞായറാഴ്ച രാവിലെ കൊച്ചിയിലെ എന്‍ഐയെ ആസ്ഥാനത്ത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ ചോര്‍ത്തിയാണ് ഇവരെ എന്‍ഐഎ കണ്ടെത്തിയത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഉച്ചയ്ക്ക് ഓണായതാണ് നിര്‍ണായകമായത്.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളാണ് സന്ദീപും സ്വപ്നയും.






