സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2994 കോവിഡ് ബാധിതര്‍

റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൊത്തം 2,29,480 ആയി. ഇന്ന് പുതുതായി 2994 പേരിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 30 പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ മരിച്ചവരുടെ മൊത്തം എണ്ണം 2181 ആയി.
ഇന്ന് 2370 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,65,396 ആണ്. നിലവില്‍ ചികിത്‌സയിലുള്ളത് 61,903 പേരാണ്. ഇവരില്‍ 2230 പേരുടെ നില ഗുരുതരവുമാണ്.
റിയാദ്: 285, അല്‍ഹുഫൂഫ്: 226, ജിദ്ദ: 221, ദമ്മാം: 211, അല്‍മൊബാരിസ്: 158, തായിഫ്: 152 മറ്റ് സിറ്റികളില്‍ 100-നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






