തില്ലങ്കേരി പുള്ളിപൊയില്‍ സ്വദേശി ഹയിലില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഹായില്‍: തില്ലങ്കേരി പുള്ളിപൊയില്‍ സ്വദേശിയും ആറളം കളരിക്കാട് അനീസ് മന്‍സില്‍ താമസക്കാരനുമായ കേളോത്ത് കാസിം (52) സൗദി അറേബ്യയിലെ ഹയിലില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷക്കാലമായി ഹായിലില്‍ മസാലക്കട നടത്തിവരികയായിരുന്നു. ഹൃദയ സംബന്ധമായ രോഗിയാണ്.
ഭാര്യയും ഭാര്യ മാതാവും ഹായിലില്‍ കൂടെയായിരുന്നു താമസം. ഭാര്യ: സുഹറ മംഗലോടന്‍, മക്കള്‍: അനീറ, സുനീറ, അനീസ്, മരുമക്കള്‍: ജലീല്‍(ഹായില്‍), റിയാസ്(ഖത്തര്‍), സഹോദരന്മാര്‍: ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ, ബീവി, നസീമ, പരേതനായ മമ്മദ്.
മുനീര്‍ തൈകാവ്, പി.ടി കുഞ്ഞമ്മദ് കോയ, സമീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം അനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.
ജാഫറലി.






