സൗദിയില്‍ ജൂണ്‍ മാസത്തെ ഇന്ധന വിലകള്‍ പുന:ക്രമീകരിച്ചു

റിയാദ്: മാസംതോറും പുന:ക്രമീകരിക്കുന്ന സൗദിയിലെ പെട്രോള്‍ വില ജൂലൈ മാസത്തെ വില സൗദി അരാംകോ പ്രഖ്യാപിച്ചു. ഗ്രീന്‍ കാറ്റഗറിയില്‍ പെട്ട (91) പെട്രോള്‍ ലിറ്ററിന് 1.29 റിയാലും റെഡ് കാറ്റഗറിയില്‍ പെട്ട (95) പെട്രോള്‍ ലിറ്ററിന് 1.44 റിയാലുമായി പുന:ക്രമീകരിച്ചു. നേരത്തെ ഗ്രീന്‍ കാറ്റഗറിയില്‍ പെട്ട (91) പെട്രോള്‍ ലിറ്ററിന് 0.98 റിയാലും റെഡ് കാറ്റഗറിയില്‍ പെട്ട (95) പെട്രോള്‍ ലിറ്ററിന് 1.118 റിയലുമായിരുന്നു.
കൂടാതെ ഡീസല്‍, മണ്ണെണ്ണ, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുടെയും നിരക്കുകള്‍ പുന:ക്രമീകരിച്ചു. ഡീസല്‍ ലിറ്ററിന് 0.47 റിയാലില്‍ നിന്നും 0.52 റിയാലായും, മണ്ണെണ്ണ ലിറ്ററിന് 0.64 റിയാലില്‍ നിന്നും 0.70 റിയാലായും ദ്രവീകൃത പെട്രോളിയം വാതകത്തിന് ലിറ്ററിന് 0.75 റിയാലായും വിലകള്‍ പുതുക്കി നിര്‍ണ്ണയിച്ചു.
ജൂലായ് 11 ശനിയാഴ്ച മുതല്‍ ആഗസ്ത് 10 തിങ്കളാഴ്ച വരെയാണ് പുതിയ നിരക്ക് ബാധകമാവുക, ആഗോള കയറ്റുമതി വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രാദേശിക എണ്ണവിലയില്‍ മാറ്റമുണ്ടാവുമെന്നും ഓരോ മാസവും പതിനൊന്നാം തിയതി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും സൗദി അരാംകോ അറിയിച്ചു.
അതേസമയം വിലവര്‍ദ്ധനവ് പ്രതീക്ഷിച്ചു ആവശ്യക്കാര്‍ക്ക് പെട്രോള്‍ നല്‍കാതെ സ്‌റ്റേഷനുകള്‍ അടച്ചിട്ട 23 പെട്രോള്‍ സ്‌റേഷനുകള്‍കളെ വാണിജ്യ മന്ത്രാലയത്തിന്റെ നിരീക്ഷകര്‍ കണ്ടെത്തിയതായും അവരോട് സ്‌റ്റേഷന്‍ തുറന്ന് ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ വിതരണം ചെയ്യണമെന്ന് മാന്നറിയിപ്പ് നല്‍കിയതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.






