കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ജുബൈലില്‍ മരിച്ചു

ദമാം: കോഴിക്കോട് കൊയിലാണ്ടി തൊട്ടോളി പുതിയപുരയില്‍ ഹസ്സന്‍കുട്ടി(70) സൗദിയിലെ ജുബൈലില്‍ മരിച്ചു. ഒന്‍പത് മാസം മുമ്പ് മകളും ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ആയിഷയുടെ അടുത്തേക്ക് ഭാര്യയുമൊത്തു സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. ഒരാഴ്ച മുന്‍പ് കോവിഡ് ബാധയെ തുടര്‍ന്ന് ജുബൈലില്‍ ക്വാറന്‍ൈറനില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജുബൈല്‍ക്രൈസിസ് മാനേജ്മന്റ്‌ന്റെ സഹായത്തോടെ റെഡ് ക്രസന്റ് ആംബുലന്‍സ് എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: സൈനബി, മക്കള്‍: സഹീര്‍ (ദുബായ്), നവാസ് (ബഹ്‌റൈന്‍), ആയിഷ (ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക), മരുമക്കള്‍ : പി എന്‍ എം നിഹാന്‍ ( ജുബൈല്‍), വാണിശ്ശേരി പര്‍വീന്‍, ഒറ്റിയില്‍ കദീജ.






