ബാങ്കിംഗ് റഗുലേഷന്‍ ആക്ടില്‍ നടത്തിയ ഭേദഗതികള്‍ ഇന്ത്യയിലെ സഹകരണ മേഖലയെ വേരോടെ പിഴുതെറിയും

തലശ്ശേരി: ബാങ്കിംഗ് റഗുലേഷന്‍ ആക്ടില്‍ നടത്തിയ ഭേദഗതികള്‍ ഇന്ത്യയിലെ സഹകരണ മേഖലയെ വേരോടെ പിഴുതെറിയുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് നാഷണലിസ്റ്റ് സഹകരണ സെല്‍ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേശന്‍ തലശേരിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്‍ അവതരിപ്പിക്കുകയും കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ കാലയളവില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കാതെ വരികയും ജൂണ്‍ മാസത്തില്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുകയുമായിരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കിംഗ് റെഗുലേഷന്‍ അക്ട് ഭേദഗതി ചെയ്തു കൊണ്ട് സെക്ഷന്‍ 3 പ്രകാരം ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന കേരള ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ മലപ്പുറം ജില്ല സഹകരണ ബാങ്ക് എന്നിവ ഒഴികെയുള്ള പ്രാഥമിക ബാങ്കുകളെ ബാങ്ക് എന്ന് വിളിക്കുന്നതു പോലും ഈ നിയമ ഭേദഗതിയിലൂടെ നഷ്ടപ്പെടുകയാണ്. സ്വന്തം അക്കൗണ്ടിലുള്ള പണം ചെക്ക് ഉപയോഗിച്ച് മാറാനുള്ള അവകാശം പോലും നഷ്ടപ്പെടുകയാണ്. ഏക മത്സര പദ്ധതികളിലൂടെയും പഞ്ചവത്സര പദ്ധതികളിലൂടെയും രാജ്യത്തിന്റെ വികസനം സ്വാര്‍ത്ഥ കമാക്കിയപ്പോള്‍ സഹകരണ മേഖലയ്ക്ക് വര്‍ദ്ധിച്ച പങ്കാളിത്തം നല്‍കിയ രാഷ്ട്ര ശില്‍പിയും പ്രഥമ പ്രധാന മന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റുവിന്റെ സങ്കല്‍പങ്ങളെ തകര്‍ത്തെറിയുന്ന സംവിധാനത്തിലേക്കാണ് ഈ നിയമ ഭേദഗതി തള്ളിവിടുക. മൊറട്ടോറിയം കാലാവധി 6 മാസത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നീട്ടണം. കുടിശ്ശിക വരുത്തിയ കടക്കാര്‍ക്ക് മൊറട്ടോറിയം ലഭിക്കില്ല അത് അവര്‍ക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും സുരേശന്‍ ആവശ്യപ്പെട്ടു.
എന്‍. സി. പി സംസ്ഥാന കമ്മിറ്റി അംഗം കെ. വി രജീഷ്, ബ്ലോക്ക് പ്രസിഡണ്ട് പി. പ്രസന്നന്‍, പി. വി രമേശന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.






