പിണറായി വിജയന്റെ സ്വപ്ന പദ്ധതി കേരള ജനങ്ങള്‍ക്ക് ബോധ്യമായി: അഡ്വ: പി.വി സൈനുദ്ദിന്‍

തലശ്ശേരി: മുഖ്യമുന്തി പിണറായി വിജയന്‍ നാളുകളായി പറയുന്ന സ്വപ്ന പദ്ധതി ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും സ്വപ്ന സുരേഷിന്റെ സമ്പര്‍ക്ക ലിസ്റ്റും റൂട്ട് മാപ്പുമാണ് ജനാധിപത്യ കേരളം ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും ജില്ലാ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: പി.വി സൈനുദ്ദിന്‍ പറഞ്ഞു. തലശ്ശേരി മുനിസിപ്പല്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണ കടത്ത് കേസിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക, പ്രവാസി മലയാളികളോടുള്ള കേരള സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ട് സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം അഡ്വ: പി.വി സൈനുദ്ദിന്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി അഡ്വ: സി.ടി സജിത്ത് മുഖ്യ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ ഇ.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍. മഹമൂദ്, പി.വി രാധാകൃഷ്ണന്‍, സി. അഹമ്മദ് അന്‍വര്‍, തഫ്‌ലിം മാണിയാട്ട്, പാലക്കല്‍ സാഹിര്‍ എന്നിവര്‍ പ്രസംഗിച്ചു. സമരപരിപാടിക്ക് എന്‍.മൂസ, എ.കെ സക്കരിയ്യ, പാലക്കല്‍ അലവി, പി.ഒ റാഫി ഹാജി, പി.സുകുമാരന്‍, എം.വി ശൈലജ, സൗജത്ത് ടീച്ചര്‍, ശര്‍മിള, കെ.സി തസ്‌നി, രുബ്‌സിന, അഡ്വ: ശരിന്‍, കെ. ഖാലിദ്, അറയിലകത്ത് ആബൂട്ടി എന്നിവര്‍ സമര പരിപാടിക്ക് നേതൃത്വം നല്‍കി.






