വയോധികന് ”വാക്കര്‍” നല്‍കി

തലശ്ശേരി: ജനമൈത്രി പോലീസും, റോട്ടറി ക്ലബ് തലശ്ശേരിയും ചേര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന വയോധികന് ”വാക്കര്‍” നല്‍കി. ഇല്ലത്ത് താഴെ ലക്ഷ്മി നിവാസില്‍ ശിവദാസിനാണ്(70) ”വാക്കര്‍” നല്‍കിയത്.

പരിപാടിയില്‍ തലശ്ശേരി എസ്.ഐ. രാഗേഷ്, സി.ആര്‍.ഒ എസ്.ഐ നജീബ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.എം ഷിബു, കെ.വി ജാഫര്‍ ഷെരീഫ് എന്നിവരും റോട്ടറി ക്ലബ് പ്രസിഡന്റ് സി. പി കൃഷ്ണകുമാര്‍, സെക്രട്ടറി ശ്യാം എം.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.