സ്വര്‍ണ്ണക്കള്ളക്കടത്ത്കാരിക്ക് അനധികൃത നിയമനം നല്‍കിയ നടപടി അന്വേഷിക്കുക: എന്‍. ജി. ഒ അസോസിയേഷന്‍

തലശ്ശേരി: സ്വര്‍ണ്ണക്കള്ളക്കടത്തുകാരിക്ക് ഐ. ടി വകുപ്പില്‍ അനധികൃത നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍. ജി. ഒ അസോസിയേഷന്‍ തലശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിലും ഏജന്‍സികളിലും സര്‍ക്കാര്‍ നടത്തിയ അനധികൃത നിയമനം റദ്ദ് ചെയ്യണമെന്നും കേരള എന്‍. ജി. ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തലശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. സുധാകരന്‍, അഷ്‌റഫ് ഇരിവേരി, ബ്രാഞ്ച് പ്രസിഡണ്ട് പി. കെ ഉണ്ണികൃഷ്ണന്‍, ജില്ല കമ്മിറ്റി അംഗം കെ. കെ ജിജു തുടങ്ങിയവര്‍ സംബന്ധിച്ചു.






