ജിദ്ദയില്‍ ഇരിങ്ങല്ലൂര്‍ സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയിലെ ബനുമാലിക്കില്‍ മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ റഹ്‌മത്ത് നഗര്‍ സ്വദേശി അരീകുളങ്ങര അഷ്‌റഫ് (42) എന്ന അഷ്‌റഫ് എ.കെ താമസ സ്ഥലത്ത് മരിച്ചു.
കുറച്ചു ദിവസങ്ങളായി പനിയും മറ്റ് രോഗലക്ഷണങ്ങളുമായി താമസ സ്ഥലത്ത് കിടപ്പിലായിരുന്നു. ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്ക്(18), അന്‍ഷിദ(14), അര്‍ഷാദ്(7)
മരണാനന്തര നടപടിക്രമങ്ങളുമായി ജലീല്‍ ഒഴുകൂരിന്റെ നേതൃത്വത്തില്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍വിങ്ങ് രംഗത്തുണ്ട്.






