തലായി മാക്കൂട്ടം കടല്‍ക്ഷോഭം: ശ്വാശത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ്

തലശ്ശേരി: തലായി മാക്കൂട്ടം തീരപ്രദേശത്ത് അടിക്കടി ഉണ്ടാവുന്ന കടല്‍ക്ഷോഭം കാരണം അവിടത്തെ പാവപെട്ട ജനങ്ങള്‍ ഭയാശങ്കയിലാണ് ഓരോ ദിവസവും കഴിയുന്നത്. ആയതിനാല്‍ എത്രയും പെട്ടന്ന് ബന്ധപെട്ട അധികാരികള്‍ ഇടപെട്ട് ഈ വിഷയത്തില്‍ ശ്വാശത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ല, മുന്‍സിപ്പല്‍ നേതൃത്വം ആവശ്യപ്പെട്ടു.

കടല്‍ ക്ഷോഭം മൂലം വീടുകള്‍ക്ക്‌പോലും തകരാര്‍ സംഭവിച്ച സാഹചര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സ്ഥായിയായ പരിഹാരം കണ്ടെത്തുന്നതിന് പുളിമൂട്ട് പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ഹാര്‍ബര്‍ ഇഞ്ചിനീയറിങ്ങ് വിഭാഗം നടപടികള്‍ സ്വീകരിക്കണമെന്ന് മസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സംഭവസ്ഥലം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: പി.വി സൈനുദ്ദിന്‍, സിക്രട്ടറി അഡ്വ: കെ.എ ലത്തീഫ്, ശാനിദ് മേക്കുന്ന്, തഫ്‌ലിം മാണിയാട്ട്, റഷിദ് തലായി, കെ.പി മഹറൂഫ് യു.സി അക്ബര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.