കോവിഡ് ബാധിച്ച് തൃശൂര്‍ വടക്കേക്കാട് സ്വദേശി ജുബൈലില്‍ മരിച്ചു

ജുബൈല്‍: തൃശൂര്‍ വടക്കേക്കാട് സ്വദേശിയുമായ  വെട്ടിയാട്ടില്‍ വീട്ടില്‍  പ്രേമരാജന്‍ (65) കോവിഡ് ബാധിച്ചു ജുബൈലില്‍ മരിച്ചു. ഇന്ന്(ചൊവ്വ) രാവിലെ ജുബൈല്‍ മുവാസാത് ആശുപത്രിയിലാണ് മരിച്ചത്.

കഴിഞ്ഞ 37 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ജുബൈലില്‍ ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ് മേഖലകളിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയതായിരുന്നു. മക്കളോടൊപ്പം താമസിക്കുന്നതിനുവേണ്ടി വീണ്ടും കുടുംബസമേതം മരുമക്കളോടോപ്പം തിരിച്ചു വന്നതായിരുന്നു. ഭാര്യ ലളിത, മക്കളായ പ്രണില്‍, പ്രജില്‍, മിജില്‍ എന്നിവരും അവരുടെ ഭാര്യമാരോടും കുട്ടികളോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു ജുബൈലില്‍.

ഒരാഴ്ച മുമ്പാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.