കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പോറ്റമ്മല്‍ ജംഷീര്‍(31) മരിച്ചു. റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: സിദ്ദീഖ്. മാതാവ്: സലീന. ഭാര്യ: സലീല. മൃതദേഹം ഖബറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് രംഗത്തുണ്ട്.