സൗദിയില്‍ കൊറോണ രോഗലക്ഷണമുള്ളവര്‍ ‘തത്മിന്‍’ ക്ലിനിക്കല്‍ സെന്റെുകളിലെത്തണം

റിയാദ്: സൗദിയില്‍ കൊറോണ രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം പരിശോധനക്ക് വിധേയരാവണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോക്റ്റര്‍ തൗഫീഖ് റബീഅ അഭ്യര്‍ത്ഥിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ‘തത്മിന്‍’ ക്ലിനിക്കല്‍ സെന്റെുകളിലേക്കാണ് എത്തേണ്ടത്. ഇവിടെ ആവശ്യമായ ചികിത്‌സ നല്‍കും.
രോഗനിര്‍ണ്ണയം നടത്തി ആവശ്യമായ ചികിത്സ നല്‍കുകയോ അഡ്മിറ്റ് ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റുകയൊ ചെയ്യും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വയം പരിശോധനക്ക് എത്താവുന്നതാണ്.
ശരീരോഷ്മാവ് ഉയരുക, ശ്വാസതടസ്സം, ചുമ, തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി ‘തത്മിന്‍’ ക്ലിനിക്കല്‍ സെന്റെുകള്‍ 24 മണിക്കൂറും പ്രവൃത്തിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറികളും സജജീകരിച്ചിട്ടുണ്ട്. സൗദിയില്‍ അനധികൃതമായി താമസിക്കുന്ന നിയമ ലംഘകര്‍ക്കും സേവനം ലഭിക്കും. സേവനം സൗജന്യമാണ്. സൗദിയിലെ 20 സിറ്റികളിലായി നൂറുകണക്കിന് ‘തത്മിന്‍’ ക്ലിനിക്കല്‍ സെന്റെുകള്‍ ഒരുക്കിയിട്ടുണ്ട്.






