പ്രവാസം അവസാനിപ്പിച്ച് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ നാട്ടിലേക്ക് യാത്രയായി

റിയാദ്: ചില്ലയുടെ വായനാ നാള്‍വഴികളില്‍ ആഴവും പരപ്പുമുള്ള പുസ്തകവാതരണം കൊണ്ട് സജീവമായിരുന്ന ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയായി. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളെ ഗൗരവമായി വിശദീകരിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും സമഗ്രമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന വായനക്കാരനാണ് ഇഖ്ബാല്‍.
ചില്ലയുടെ പ്രതിമാസ വായനകളെ വിശാലമായ ജനാധിപത്യ സംവാദങ്ങളുടെ വേദിയാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് ചില്ല അഭിപ്രായപ്പെട്ടു. 2015 ഫെബ്രുവരിയില്‍ പി എന്‍ ഗോപീകൃഷ്ണന്റെ ”ബിരിയാണി – ഒരു സസ്യേതര രാഷ്ട്രീയ കവിത” അവതരിപ്പിച്ചായിരുന്നു ചില്ലയുടെ പ്രതിമാസവായനയില്‍ ഇഖ്ബാല്‍ കൊടുങ്ങല്ലരിന്റെ തുടക്കം. ആനന്ദിന്റെ ”ആള്‍ക്കൂട്ടം” എന്ന നോവലിന്റെ പുനര്‍വായന നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനകം അന്‍പതിലധികം പുസ്തകങ്ങളാണ് ഇഖ്ബാല്‍ ചില്ലയില്‍ പരിചയപ്പെടുത്തിയത്. ചില്ല സംഘടിപ്പിച്ച സംവാദപരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ സംവദിക്കുകയും ജനാധിപത്യപരമായ തുറന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
എം ഫൈസല്‍, നജിം കൊച്ചുകലുങ്ക്, ജയചന്ദ്രന്‍ നെരുവമ്പ്രം, ബീന, ടി ആര്‍ സുബ്രഹമണ്യന്‍, ജോഷി പെരിഞ്ഞനം, മിനി, സീബ കൂവോട്, നജ്മ, ലീന കൊടിയത്ത്, പ്രിയ, അനിത, സുരേഷ് കൂവോട്, അഡ്വ. ആര്‍ മുരളീധരന്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, സാലു, വിപിന്‍, സുനില്‍ ഏലംകുളം, ഹരികൃഷ്ണന്‍,, കൊമ്പന്‍ മൂസ, ബഷീര്‍ കാഞ്ഞിരപ്പുഴ, റസൂല്‍ സലാം, നാസര്‍ കാരക്കുന്ന്, സുരേഷ് ലാല്‍, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.






