യുണൈറ്റഡ് ബാഡ്മിന്റണ്‍ പരിശീലനം പുനരാരംഭിക്കുന്നു

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്‌ളബ്ബുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് കൊറോണ ലോക്ഡൗണിനു ശേഷം, സര്‍ക്കാരിന്റ സുരക്ഷിത മാനദണ്ഡങ്ങള്‍ മുഴുവനും പാലിച്ചു കൊണ്ട്, തങ്ങളുടെ പരിശീലനം ജൂലൈ 10 മുതല്‍ പുനരാരംഭിക്കുന്നു.
ഫൈസലിയയില്‍ ഉള്ള ആധുനിക ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അണുനശീകരണം അടക്കമുള്ള മുഴുവന്‍ ശുചികരണ ജോലികളും പൂര്‍ത്തിയാക്കി സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു കളിക്കാര്‍ക്ക് കോര്‍ട്ടില്‍ പ്രവേശിക്കാനവസരം നല്‍കും. സമയക്രമത്തിനും മറ്റു വിവരങ്ങള്‍ക്കും നാസര്‍, മൊബെല്‍: 056225899 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.






