പോസ്റ്റാഫീസ് പടിക്കല്‍ സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ്ണ നടത്തി

തലശ്ശേരി: പ്രധാന മന്ത്രി മോഡിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്സ് എടുക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജനാര്‍ദ്ദനന്‍. കേന്ദ്ര സര്‍ക്കാറിന്റെ റസാമ്പത്തിക നയത്തിനും തൊഴിലാളി വിരുദ്ധ നിയമനിര്‍മ്മാണത്തിനും എതിരെ സംയുക്ത ട്രെയ്ഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു.നേതാവ് വി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് സി.കെ പ്രദീപന്‍, എ ഐ.ടി.യു.സി നേതാവ് എം. സുരേന്ദ്രന്‍. എം.നസീര്‍, കെ.എസ് ശ്രീനിവാസന്‍, പി.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.






