എം.എ അറബിക്: പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിന് മൂന്നാം റാങ്കും നൂറുമേനിയും

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല എം.എ അറബിക് പരീക്ഷയില്‍ പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിന് ചരിത്ര വിജയം. മൂന്നാം റാങ്കും നൂറുമേനിയും നേടിയാണ് കോളേജ് മികച്ച വിജയം കരസ്ഥമാക്കിയത്.
പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജിലെ സി.പി ഫാത്തിമയ്ക്കാണ് എം.എ അറബിക് പരീക്ഷയില്‍ മൂന്നാം റാങ്ക്.
മുഴപ്പിലങ്ങാട് ലീമില്‍ ഷുഹൈബിന്റെയും റഹനയുടെയും മകളാണ്. മുഹമ്മദ് ഹഫീലാണ് ഭര്‍ത്താവ്. ഫാത്തിമ പാറാല്‍ കോളേജില്‍തന്നെയാണ് ഡിഗ്രിയും പഠിച്ചത്.
എം.എ അറബിക് ബാച്ചില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും ഫസ്റ്റ് ക്ലാസ് നേടിയിട്ടുണ്ട്. ചരിത്ര വിജയം കരസ്ഥമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ് എന്നിവരെ പ്രിന്‍സിപ്പാള്‍ പ്രഫ. പി.കെ അബ്ദുല്‍ ജലീല്‍ ഒതായി അഭിനന്ദിച്ചു.






