മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: സ്വര്‍ണ്ണ വളയും തുകയും കൈമാറി

തലശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണവളകളും തുകയും നല്‍കി ഹോം നഴ്‌സ് മാതൃകയായി.

കുയ്യാലി എം.സി എന്‍ക്ലേവിന് സമീപത്തെ കുഞ്ഞിക്കണ്ണന്റെ മകള്‍ ഷിമാല (60) ആണ് മാതൃകയായത്. തന്റെ രണ്ട് സ്വര്‍ണ്ണ വളകളും ആയിരം രൂപയും തലശ്ശേരി എസ്.ഐ സനല്‍കുമാറിന് സ്‌റ്റേഷനിലെത്തി കൈമാറി.

ആഭരണവും തുകയും കൈമാറിയതില്‍ വീട്ടുകാര്‍ക്ക് സമ്മതമാണെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.