വാറ്റ്: ഇന്ധന വില 10 ശതമാനം വര്‍ധിച്ചു

റിയാദ്: ജൂലൈ ഒന്ന് മുതല്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനത്തില്‍ നിന്നും പതിനഞ്ച് ശതമാനമായി മൂല്യ വര്‍ധിത നികുതി ഉയര്‍ത്തിയതോടെ ഇന്ധന വിലകള്‍ 10 ശതമാനം വര്‍ദ്ധനവോടെ സൗദി അരാംകോ പുതുക്കി നിശ്ചയിച്ചു.
പുതുക്കിയ നിരക്ക്:
ഗ്രീന്‍ കാറ്റഗറി: (91) പെട്രോള്‍ 0.90 റിയാലില്‍ നിന്നും 0.98 റിയാല്‍.
റെഡ് കാറ്റഗറി: (95) പെട്രോള്‍ 1.08 റിയാലില്‍നിന്നും 1.18 റിയാല്‍.
ഡീസല്‍: 0.47 റിയാലില്‍നിന്നും 0.52 റിയാല്‍
മണ്ണെണ്ണ: 0.64 റിയാലില്‍നിന്നും 0.70 റിയാലാല്‍
ഈ മാസം (ജൂലൈ) പത്താം തിയതി വരെയായിരിക്കും നിരക്കുകള്‍.






