സൗദിയില്‍ 15 ശതമാനം വാറ്റ് പ്രാബല്യത്തില്‍

റിയാദ്: ഇന്ന് മുതല്‍ സൗദിയില്‍ പതിനഞ്ച് ശതമാനം വാറ്റ് പ്രാബല്ല്യത്തിലായി. വാണിജ്യ വ്യവസ്ഥകള്‍ക്ക് വിധേയമായ എല്ലാ ചരക്കുകളിലും സേവനങ്ങളിലും മൂല്യവര്‍ദ്ധിത നികുതി നിരക്ക് സാര്‍ത്തപ്പെടും. സൗദി സകാത്ത് ആന്റ് ടാക്‌സ് ജനറല്‍ അതോറിറ്റിയാണ് ഇത്‌സംബന്ദമായി വ്യക്തമാക്കിയത്. നേരത്തെ മൂല്യ വര്‍ധിത നികുതി 5 ശതമാനമായിരുന്നു.
ഓരോ സ്ഥാപനങ്ങള്‍ക്കും https://bit.ly/3icij2i എന്ന ലിങ്കുവഴി അവരുടെ കാര്യക്ഷമത പരിശോധിക്കുന്നതിനും പുതിയ നികുതി വ്യവസ്ഥകള്‍ അറിയുന്നതിനും സാധിക്കും.
മൂല്യ വര്‍ധിത നികുതി ഇന്‍വോയ്‌സില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട (സ്ഥാപനത്തിന്റെ പേര്, ഇന്‍വോയ്‌സ് തീയതി, നികുതി നമ്പര്‍, മൂല്യവര്‍ദ്ധിത നികുതിയുടെ കോളം) എന്നിവ ഉണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും, ഇന്‍വോയ്‌സുകളില്‍ ഈ ഘടകങ്ങളൊന്നുമില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് gazt.gov.sa എന്ന ലിങ്ക് വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും അതോറിറ്റി സൗദിയിലെ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.






