റിയാദില്‍ നിന്നും കെ.എം.സി.സിയുടെ ആറാമത്തെ വിമാനവും കോഴിക്കോട്ടെത്തി

അഫ്ഷിന്‍

റിയാദ്: റിയാദില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പറത്തി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. 171 യാത്രക്കാരുമായി ഇന്‍ഡിഗോ എയറിന്റെ മറ്റൊരു വിമാനം കൂടി തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയതോടെ കെ.എം.സി.സി വിമാനങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്, തിരുവനന്തപുരം വിമാനങ്ങള്‍ സാങ്കേതിക കാരങ്ങളാല്‍ വ്യാഴാഴ്ചയായിരിക്കും റിയാദില്‍ നിന്നും തിരിക്കുക.

ഞായറാഴ്ച വൈകുന്നേരം 7.10നാണ് വിമാനം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരമണിയോടെ വിമാനം കോഴിക്കോട്ടെത്തി. ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാക്കിയാണ് യാത്രക്കാര്‍ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടത്. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കബീര്‍ വൈലത്തൂരിന്റെയും റഫീഖ് പൂപ്പലത്തിന്റെയും നേതൃത്വത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് സഹായവുമായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്നു.

വിമാന യാത്രാ സേവനങ്ങള്‍ക്കായി ജലീല്‍ തിരൂര്‍, ഷാഹിദ് മാസ്റ്റര്‍, പി.സി മജീദ് മലപ്പുറം, കെ.ടി അബൂബക്കര്‍, മജീദ് പയ്യന്നൂര്‍, ഷാജി പരീദ്. പി സി അലി വയനാട്. മാമുക്കോയ, ഷംസു പെരുമ്പട്ട, സഫീര്‍ പറവണ്ണ, നൗഷാദ് ചാക്കീരി, ഷഫീക് കൂടാളി, മുത്തു കട്ടുപാറ, ഷാഹുല്‍ ചെറൂപ്പ, ലത്തീഫ് മാവൂര്‍, ശിഹാബ് മണ്ണാര്‍മല, ബഷീര്‍ കട്ടുപ്പാറ, ജാബിര്‍ വാഴമ്പുഴ, സുഹൈല്‍ കൊടുവള്ളി, ഉസ്മാന്‍ പരീദ്, ഇര്‍ഷാദ് കായകൂല്‍, ശബാബ് പടിയൂര്‍, ജുനൈദ് മാവൂര്‍, ശബീല്‍, മുബാറക്, ഷാഫി കല്ലിങ്ങല്‍, അന്‍സാദ് കൈപ്പമംഗലം, നാസര്‍ എടക്കര, മുഹമ്മദ് കണ്ടകൈ എന്നിവരും രംഗത്തുണ്ടായിരുന്നു.

റിയാദില്‍ നിന്നും കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെയും ജില്ലാ, മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ അറിയിച്ചു.