അതിർത്തിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനീകർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു

തലശ്ശേരി: ജവഹർ കൾച്ചറൽ ഫോറം-തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനീകർക്ക് ആദരാജ്ഞലികൾ അർപ്പിച്ചും, ഇപ്പോഴും ചൈനീസ് അതിർത്തിയിൽ പടപൊരുതുന്ന ധീര സൈനീകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുo സ്നേഹജ്വാലയും അന്സ്മരണ യോവും നടത്തി.
സ്നേഹജ്വാല ഫാദർ ജിയോ പ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ .പി സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്, എൻ. പ്രശാന്ത്, ടി എം സുധാകരൻ അനസ് ചാലിൽ, ഗഫൂർ മനയത്ത്, വി . കെ .വി റഹീം, നടന്മൽ രാജൻ, കെ.പി ദയാനന്ദൻ, കെ.സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു, ഉസ്മാൻ പി വടക്കുമ്പാട് സ്വാഗതവും ടി.പി സുരേന്ദേൻ നന്ദിയും പറഞ്ഞു






