മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി ദമ്മാം ഖത്തീഫില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദമ്മാം: മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പൊക്കാട്ടുങ്ങല്‍ അബ്ദുല്‍ അസീസ് (43) ഖത്തീഫില്‍ കോവിഡ് ബാധിച്ചു മരിച്ചു. പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച ഖതീഫ് അല്‍ സഹ്‌റ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി ആരോഗ്യ നില വഷളാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു.

പിതാവ്: അലവി. മാതാവ്: ബീയിക്കുട്ടി. ഭാര്യ: സുഹ്‌റ. മക്കള്‍: മുര്‍ഷിദ, മുഫീദ, മുഹമ്മദ് റയാന്‍. ഖതീഫ് കെ.എം.സി.സി ചെയര്‍്മാന്‍ മുഹമ്മദലി സഹോദരനാണ്.

ഖതീഫ് അല്‍ സഹ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കെ എം സി സി നേതാക്കളായ സി പി ശരീഫ്, ഹംസ ഒറ്റപ്പാലം എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.