‘കോവിഡ്19, സുരക്ഷാ മുന്‍കരുതലുകള്‍” ഫ്രറ്റേര്‍ണിറ്റി ഫോറം മലയാളം കൈപ്പുസ്തകം പ്രകാശനം ചെയ്തു.

ജിദ്ദ: സൗദി അറേബ്യയില്‍ ലോക്ക് ഡൗണ്‍ നീക്കിയ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ വി.പി മുഹമ്മദലി നിര്‍വഹിച്ചു.
പൊതു ഇടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകള്‍ ഈ പുസ്തകത്തില്‍ ലളിതമായി പ്രതിപാദിച്ചിട്ടുണ്ടെന്നും ഒരു പ്രാവശ്യമെങ്കിലും ഇത് ഓരോരുത്തരും വായിക്കണമെന്നും മലയാളി സമൂഹത്തോടുള്ള തന്റെ ഒരു അഭ്യര്‍ഥനയാണിതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിനിമയ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട് ഹാന്‍ഡ്ബുക്ക് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറയും സെക്രട്ടറി മുഹമ്മദലി വെങ്ങാടും അറിയിച്ചു.






