എം എസ് എം എഡുകെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: മുജാഹിദ് ശ്റ്റുഡന്‍സ് മൂവ്‌മെന്റ് (എംഎസ്എം മര്‍കസുദ്ദഅ്‌വ) എഡ്യുകെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ എം ഷാജി എം എല്‍ എ നിര്‍വഹിച്ചു.
എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ജില്ലാ ട്രഷറര്‍ മുഹമ്മദ് നജീബ്, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, എഡൂകെയര്‍ ജില്ലാ കണ്‍വീനര്‍ ഇജാസ് ഇരിണാവ്, ഫൗസാന്‍ ബാണോത്ത്, ഷബീബ് വളപട്ടണം, ഫയാസ് കരിയാട്, ബാസിത്ത് തളിപ്പറമ്പ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ ആയിരത്തിലധികം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് എഡുകെയറിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ഓണ്‍ലൈന്‍ പഠന സഹായ പദ്ധതികള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ്, സ്‌കൂള്‍ കിറ്റ് വിതരണം എന്നിവയാണ് എഡു കെയര്‍ പദ്ധതിയിലുള്ളത്.






