കൊറോണ ബാധിച്ച് ഇന്ന് സൗദിയില്‍ 37 മരണവും 3927 പുതിയ രോഗികളും

റിയാദ്: സൗദിയില്‍ പുതുതായി 3927 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടില്‍ ഇന്ന്(ശനി) അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,78,504 ആയി.
കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 37 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1511 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 1657 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,22,128 ആണ്. നിലവില്‍ ചികിത്‌സയിലുള്ളത് 54865 പേരാണ്. ഇവരില്‍ 2283 പേരുടെ നില ഗുരുതരവുമാണ്.
ഹുഫൂഫ്: 535, മക്ക: 408, ദമ്മാം: 399, അബഹ: 234, ഖമീസ് മുഷൈത്ത്: 209, തായിഫ്: 203, റിയാദ്: 181, ജിദ്ദ: 171, ഖത്തീഫ്: 160, മദിന: 130, അല്‍ഖോബാര്‍: 108, മറ്റ് സിറ്റികളില്‍ 100 നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയിലെ വിവിധ സിറ്റികളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






