ജിദ്ദയില്‍ വാഹനം ഇടിച്ച് കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മരിച്ചു

ജിദ്ദ: ജിദ്ദയിലെ ഇര്‍ഫാന്‍ ആശുപത്രിക്കു സമീപം സിത്തീന്‍ റോഡില്‍ വാഹനം ഇടിച്ച് മലയാളി മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ മങ്ങാട്ടുചാലില്‍ എം.സി മുഹമ്മദ് ഷാ ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (47) ആണ് മരിച്ചത്.

സെക്കിള്‍ ചത്വരത്തിനു സമീപം ഭക്ഷ്യധാന്യങ്ങള്‍ പൊടിച്ച് നല്‍കുന്ന കട നടത്തി വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ രാത്രിയില്‍ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു.

19 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഫൈസലിയയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ്
താമസിച്ചിരുന്നത്. മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ സലീല. മക്കള്‍: ഹിബമറിയം, ഹിഷാം. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുറഹ്‌മാന്‍ (ഇരുവരും ജിദ്ദ), ഉമ്മര്‍, ആയമ്മ, ഫാത്തിമ, ആമിന, ഖദീജ.

ഇര്‍ഫാന്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യും. കെ.എം.സി.സി പ്രവര്‍ത്തകരായ നാസര്‍ ഒളവട്ടൂര്‍, സിദ്ദീഖ് ഒളവട്ടൂര്‍, മുസ്തഫ ഒളവട്ടൂര്‍, അസ്‌കര്‍ ഒളവട്ടൂര്‍, ശരീഫ്, കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍ എന്നിവര്‍ രംഗത്തുണ്ട്.