ഷഹീദ് കോ സലാം ദിവസ് ആചരിച്ചു

കടവത്തൂർ: എ.ഐ.സി.യുടെ നിർദേശപ്രകാരം ധീര രക്തസാക്ഷികളായ വീരസേനാനികൾക്ക് ആദരവ് സമർപ്പിക്കുന്നതിന്റെ ഭാഗമായി പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് കോ സലാം ദിവസ് ആചരിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി. മെമ്പർ വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി സി.സി.സെക്രട്ടറിമാരായ കെ.പി.സാജു, പി .പി.രാജൻ, സന്തോഷ് കണ്ണം വെള്ളി, സി.വി.ജലീൽ, ടി.ടി.രാജൻ മാസ്റ്റർ, രാജേഷ് കരിയാട്, സി.എൻ പവിത്രൻ, ടി.കെ.സത്യൻ, നിഷിത.കെ.കെ, കെ.അച്ചുതൻ, ടി.കെ.അശോകൻ, പ്രീത അശോക്, സി.കെ.രവി, കെ.കെ.വിജേഷ്, കെ.കെ. മനോജ് കുമാർ.എന്നിവർ നേതൃത്വം നൽകി






