ഉപവാസം സംഘടിപ്പിച്ചു.

തലശ്ശേരി : ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ച് കൊണ്ട് എ. ഐ. സി. സി ആഹ്വാന പ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്.പ്രഭുമന്ദിര പരിസരത്ത് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ ഉപവാസം നടത്തി. എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

വി.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. പി.വി.രാധാകൃഷ്ണൻ ,കെ.ജയരാജൻ, ഇ.വിജയകൃഷ്ണൻ ,കെ.ഇ.പവിത്ര രാജ്, എം.പി. സുധീർ ബാബു ,എ.വി.രാമദാസ്, എ.ഷർമിള, പി.സുകുമാരൻ, പി.ഒ.മുഹമ്മദ് റാഫി ഹാജി, എം.വി.സതീശൻ, എ.കെ.പുരുഷോത്തമൻ നമ്പ്യാർ, വി.എം.ഹരിദാസ് എന്നിവർ സംസാരിച്ചു.