സൗദിയില്‍ നാലായിരത്തിനടുത്ത് പുതിയ കൊറോണ രോഗികള്‍; ഏറ്റവും കൂടുതല്‍ ദമ്മാമില്‍

റിയാദ്: സൗദിയില്‍ പുതുതായി 3938 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടില്‍ ഇന്ന് അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,74,577 ആയി.

കോവിഡ് ബാധിച്ച് 46 പേര്‍മരിച്ചതോടെ മൊത്തം മരണ സംഖ്യ 1474 ആയി. 2589 പേര്‍ രോഗമുക്തരായതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,20,471 ആയി. നിലവില്‍ ചികിത്‌സയിലുള്ളത് 52632 പേര്‍. 2273 പേര്‍ ഗുരുതരാവസ്ഥയില്‍.

ദമ്മാം: 346, ഹുഫൂഫ്: 332, അല്‍മൊബാരിസ്: 294, ഖമീസ് മുഷൈത്ത്: 274, ജിദ്ദ: 243, ഖത്തീഫ്: 237, റിയാദ്: 217, അല്‍ഖോബാര്‍: 205, മക്ക: 184, തായിഫ്: 157, മദിന: 148, ഹഫര്‍ അല്‍ ബാത്തിന്‍: 119, ഹായില്‍ 100 മറ്റ് സിറ്റികളില്‍ 100 നു താഴേയുമാണ് ഇന്ന് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.