തിരുവനന്തപുരം സ്വദേശി പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കേളിയുടെ മുന്‍കാല മെമ്പര്‍ആയ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ഡാം കള്ളിപ്പാറ സ്വദേശി തടത്തിരിക്കാട്ട് വീട്ടില്‍ ശേഖര പിള്ളയുടെ മകന്‍ പ്രദീപ് എന്ന കുട്ടന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു. മെയ് 29നാണ് റിയാദിലെ മലാസില്‍ താമസ സ്ഥലത്തിനടുത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. റിയാദില്‍ ഡ്രൈവറായിരുന്ന പ്രദീപ് അവിവാഹിതനാണ്.

ലോക്ഡൗണ്‍ മൂലം മിക്ക സര്‍ക്കാര്‍ ഓഫീസുകളും അവധിയായിരുന്നിട്ടും കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ എമ്പസി, സ്‌പോണ്‍സര്‍, സൗദി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിപ്പെടുത്തിയത്. ജൂണ്‍ 25ന് സൗദി എയര്‍ലൈന്‍സിന്റെ റിയാദ് – കൊച്ചി കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.