സൗദിയുടെ ഹജജ്: നിലപാടിനെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും

റിയാദ്: കുറഞ്ഞ ആളുകള്‍ക്ക് പരിമിതപ്പെടുത്തികൊണ്ട് ഈ വര്‍ഷത്തെ ഹജജ് കര്‍മ്മം നടത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ആദാനം ജെബ്രിസോസ് പിന്തുണ അറിയിച്ചു.

തീര്‍ഥാടകരുടെ സുരക്ഷ പരിരക്ഷിക്കുന്നതിനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, അപകട സാധ്യത വിലയിരുത്തുകയും വിവിധ സാഹചര്യങ്ങള്‍ വിശകലനം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹജജുമായി ബന്ധപ്പെട്ട് സൗദി എടുത്ത തീരുമാനത്തെ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും പിന്തുണച്ചു.