സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു

തലശ്ശേരി: മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേ ആഭിമുഖ്യത്തില്‍ അന്തരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ വിയോഗത്തില്‍ സര്‍വകക്ഷി അനുസ്മരണം നടത്തി.

കെ.കെ പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം സി. ചന്ദ്രന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി മുരളി, പഞ്ചായത്ത് മെമ്പര്‍ മനോജ് അണിയാരത്തു, എ. അനില്‍ കുമാര്‍, ബി.ജെ.പി ധര്‍മടം നിയോജക മണ്ഡലം ജന:സെക്രട്ടറി എ. അനില്‍കുമാര്‍, മുസ്‌ലിം ലീഗിലെ കെ. ഉമ്മര്‍, എല്‍.ജെ.ഡി. കൈപ്പച്ചേരി മുകുന്ദന്‍, ജയപ്രകാശ് കോണ്‍ഗ്രസ് എസ്, ടി. ഭാസ്‌കരന്‍ ജനതാദള്‍ എസ്, തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കെ. ദാസന്‍ സ്വാഗതവും കെ. റമീഷ് നന്ദിയും അറിയിച്ചു.