സൗദിയില്‍ പുതുതായി 3123 കൊറോണ രോഗികള്‍; ഇന്ന് 41 മരണം

ജാഫര്‍
റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1387 ആവുകയും ചെയ്തു.
പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 3123 പേരില്‍. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികള്‍ 1,67,267. ഇന്ന് രോഗ മുക്തി 2912 പേരില്‍. മൊത്തം രോഗമുക്തര്‍ 1,12,797. ചികിത്‌സയിലുള്ളവര്‍ 53,083. ഇവരില്‍ 2129 പേരുടെ നില ഗുരുതരം.
ഹുഫൂഫ്: 343, ദമ്മാം: 286, തായിഫ്: 284, മക്ക: 278, റിയാദ്: 225, ജിദ്ദ: 214, അല്‍മൊബാരിസ്: 186, മദീന: 156, അല്‍ഖോബാര്‍: 122, ഖമീസ് മുഷൈത്ത്: 112 എന്നിങ്ങനെയാണ് 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ 100ന് മുകളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






