”അബ്ശീര്‍” വഴി എങ്ങിനെ ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യുചെയ്യാം?

റിയാദ്: വിദേശികള്‍ക്ക് സൗദിയിലെ തൊഴില്‍ അവസാനിപ്പിച്ചും മറ്റും നാടുകളിലേക്ക് തിരികെ പോകുവാന്‍ ”അബ്ശീര്‍” വഴി ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യുചെയ്യേണ്ടത് എങ്ങിനെയെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വിശദീകരിച്ചു.

ട്രാഫിക് പിഴ ഉണ്ടെങ്കില്‍ അവ അടക്കണം. നേരത്തെ വിസ ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള ലംഘനം ഉണ്ടാവരുത്. നിലവില്‍ സാധുവായ റീഎന്‍ട്രി വിസയോ, ഫൈനല്‍ എക്‌സിറ്റ് വിസയോ ഉണ്ടാവരുത്. വിദേശി സൗദിയില്‍ ഉണ്ടായിരിക്കണം. കാലാവധി അവസാനിക്കാത്ത പാസ്‌പോര്‍ട്ടും ഇഖാമയും ഉണ്ടായിരിക്കണം. ”അബ്ശിര്‍” സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ടാവരുത് എന്നിവയാണ് നിബന്ധനകള്‍.