ഇനിമുതല്‍ ജിദ്ദയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ മുഴുവനും പുതിയ ടെര്‍മിനല്‍ 1-ല്‍നിന്ന്

പുതിയ ജിദ്ദ വിമാനത്താവളം
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദക്ഷിണ ടെര്‍മിനല്‍ (ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍) അടച്ചു. പഴയ ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ എല്ലാ സേവനങ്ങളും ഇനിമുതല്‍ പുതിയ ടെര്‍മിനല്‍ ഒന്നിലായിരിക്കും. ജിദ്ദ വിമാനത്താവള അധികൃതരാണ് ഇത്‌സംബന്ധമായ വിവരം നല്‍കിയത്.
വിദേശത്തുനിന്നും ജിദ്ദയിലേക്ക് വരുന്നതും തിരികെ പോകുന്നതും പുതിയ ടെര്‍മിനലില്‍ (ടെര്‍മിനല്‍ 1) നിന്നായിരിക്കും.
ഇതുവരെ സൗദി അറേബ്യയുടെ വിമാനമായ ‘സൗദിയ” അല്ലാത്ത എല്ലാ വിദേശ വിമാനങ്ങളും ഓപ്പറേറ്റ് ചെയ്തിരുന്നത് ദക്ഷിണ ടെര്‍മിനലില്‍ നിന്നായിരുന്നു. അതിന്റെ പ്രവര്‍ത്തങ്ങളാണ് പൂര്‍ണ്ണമായും ഇപ്പോള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റിയിട്ടുള്ളത്.






