കോഴിക്കോട് നോര്‍ത്ത് കിണാശേരി സ്വദേശി സൗദിയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി

അല്‍ഖര്‍ജ്: ഹൃദയാഘാതം മൂലം കോഴിക്കോട് നോര്‍ത്ത് കിണാശേരി സ്വദേശി മേടപ്പറമ്പില്‍ ഉമ്മര്‍ കോയ അല്‍ഖര്‍ജില്‍ മരിച്ചു. ഇവിടുത്തെ അല്‍ അഖവൈന്‍ കമ്പനി ജീവനക്കാരനായിരുന്നു.
27 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരി7െത്തിയത്.
ഭാര്യ: ഉമൈബാന്‍. മക്കള്‍: സക്കീന, അസൂറ, അബ്ദുല്‍ റഷീദ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മരുമക്കള്‍: താജുദീന്‍ സഖാഫി, സുല്‍ഫിക്കര്‍, ദില്‍ഷ, സഫീന.
മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.






