ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികൾ

തലശ്ശേരി : ഓൺലൈൻ പഠന സൗകര്യമില്ലാത്ത തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 11 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കി പൂർവ്വ വിദ്യാർത്ഥികൾ.
1975-80 SSLC ബാച്ചിലെ കൂട്ടായ്മയായ MUBARAK INTEGRATED STUDENTS ASSOCIATION നാണ് കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം നൽകാൻ 11 സ്മാർട്ട് ടിവികളുമായി മുന്നോട്ട് വന്നത്.
സ്മാർട്ട് ടിവി വിതരണ ഉദ്ഘാടനം ജൂൺ 24ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട മുനിസിപ്പൽ ചെയർമാൻ സി .കെ രമേശൻ നിർവ്വഹിക്കും. ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് ടിവി ഏറ്റുവാങ്ങും.






