മക്കയിലെ ഹിറ ജനറല്‍ ആശുപത്രിയില്‍ രണ്ടാമത്തെ കൊറോണ രോഗിയും പ്രസവിച്ചു

മക്ക: മക്കയിലെ ഹിറ ജനറല്‍ ആശുപത്രിയില്‍ രണ്ടാമത്തെ കൊറോണ രോഗിക്കും ഒരു കുഞ്ഞ് പിറന്നു. 26 കാരിയും കൊറോണ ബാധിതയുമായ ബംഗ്‌ളാദേശരി യുവതിയാണ് ആരോഗ്യവാനായ ഒരാണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരിക്കുന്നത്.
പ്രസവവേദനയെ കുടര്‍ന്ന് യുവതിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് പ്രതിരോധ മുകരുതല്‍ നടപടിക്രമങ്ങള്‍ പാലിച്ചശേഷമാണ് പ്രസവമെടുത്തത്.
ഇക്കഴിഞ്ഞ റമദാന്‍ അവസാനവാരത്തിലും മക്ക ഹിറ ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗിയായ 28 കാരി സൗദി യുവതി ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തിരുന്നു.






