കൊറോണവൈറസ് പൂര്‍ണ്ണമുക്തമാകുംവരെ റീ എന്‍ട്രി വിസയില്‍ സൗദിക്കുവെളിയില്‍പോയവരെ തിരികെ പ്രവേശിപ്പിക്കില്ല

ജിദ്ദ: കൊറോണ പാന്‍ഡെമിക് പ്രതിസന്ധി അവസാനിക്കുന്നതുവരെ റീ എന്‍ട്രി വിസയില്‍ സൗദിക്കു വെളിയില്‍ പോയവരെ തിരികെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്.
എക്‌സിറ്റ് റീ എന്‍ട്രി വസയില്‍ സൗദിക്കു വെളിയിലാണുള്ളവരുടെ എക്‌സിറ്റ്, റിട്ടേണ്‍ വിസ നീട്ടുന്നതിനുള്ള സംവിധാനം പിന്നീട് പ്രഖ്യാപിക്കുമെന്നും സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.
ഇത്‌സംബന്ധമായ വിവരങ്ങള്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിക്കുമെന്ന് പാസ്‌പോര്‍ട് വിഭാഗം ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചു.






