കെ. സുരേന്ദ്രന്‍: സര്‍വ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

രാഗിൽ ചന്ദ്രൻ

തലശ്ശേരി: കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സര്‍വ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കെ.പി.സി.സി മെമ്പര്‍ വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് എം.വി ജയരാജന്‍, ഐ.യു.എം.എല്‍ നേതാവ് പി. അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, ബി.ജെ.പി നേതാവ് കെ. രാമചന്ദ്രന്‍, സി.പി.ഐ നേതാവ് കണ്ട്യന്‍ സുരേഷ് ബാബു, ഐ.എന്‍.ടി.യു.സി നേതാവ് ഇ. വിജയകൃഷ്ണന്‍, വി. ദിവാകരന്‍ മാസ്റ്റര്‍, പി. ദിനേശന്‍, സന്ദീപ് കോടിയേരി എന്നിവര്‍ സംബന്ധിച്ചു.

സി.പി പ്രസില്‍ ബാബു സ്വാഗതവും പി.കെ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.