ഹാജിമാരുടെ എണ്ണം പതിനായിരം കവിയില്ല

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാരുടെ എണ്ണം പതിനായിരം കവിയില്ലെന്നും രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഹജജിന് അനുമതിയില്ലെന്നും ഒരു രാജ്യവും ഇതിന് ഒഴിവല്ലെന്നും ഹജജ് ഉംറ വിഭാഗം മന്ത്രി മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍.
ജനങ്ങള്‍ ഒന്നിച്ചുകൂമ്പോള്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം ഉണ്ടാവാനിടയുണ്ട്. തീര്‍ത്ഥാടകരുടെ ആരോഗ്യ പരിരക്ഷ മുന്‍നിര്‍ത്തി സാമൂഹിക അകലം പാലിച്ചായിരിക്കും ഹജജ് കര്‍മ്മം പൂര്‍ത്തിയാക്കുക.

സ്വദേശികളില്‍ നിന്നും രാജ്യത്ത് നിയമപരമായി കഴിയുന്ന വിവിധ രജ്യക്കാരായ വിദേശികളില്‍ നിന്നും ഹജജ് ചെയ്യുവാന്‍ താല്‍പര്യമുള്ള പരിമിതമായ ആളുകള്‍ക്കായിരിക്കും അവസരമുണ്ടാവുക. ഹജജില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും പ്രോട്ടോക്കോളുകളും നിര്‍ണയിക്കുവാന്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായ തീര്‍ത്ഥാടനം സാധ്യമാക്കുന്നതിന് ഉന്നതാധികാര ഹജജ് സമിതി പദ്ധതികള്‍ ആവിഷ്‌കരിക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.