ഈ വര്‍ഷത്തെ ഹജജ് 65 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രം

റിയാദ്: ഈ വര്‍ഷം വിശുദ്ധ ഹജജ് 65 വയസിനു താഴെയുള്ളവരും വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവര്‍ക്കും മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോക്ടര്‍ തൗഫീഖ് റബീഅ വ്യക്തമാക്കി. ഹജജ് കര്‍മ്മത്തിന് ശേഷം വിശുദ്ധഭൂമിയിലുണ്ടായിരുന്നവരെ ക്വാറന്‍ൈറനിന് വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹജജിന് ഉദ്ദേശിക്കുന്നവരെയും, ഹജജുമായി ബന്ധപ്പെട്ട ജീവനക്കാരെയും തൊഴിലാളികളെയും അറഫ, മിന, മുസ്ദലിഫ, മസ്ജിദുല്‍ ഹറാം തുടങ്ങിയ വിശുദ്ധ ഭൂമിയിലെത്തുന്നതിനു മുമ്പ് ആരോഗ്യപരിശോധനക്ക് വിധേയമാക്കും. ഈ വര്‍ഷത്തെ ഹജജ് സൗദിയിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഹജജ് മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. സൗദിയിലുള്ള വളരെ പരിമിതമായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും അവസരമുണ്ടാവുക.