ഇന്ദിരാഗാന്ധി യൂണിറ്റ് കമ്മറ്റി അനുശോചിച്ചു

തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച ഐ.എന്‍.ടി.യു.സി. അഖിലേന്ത്യ സെക്രട്ടറിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും, ഐ.എന്‍.ടി.യു.സി ഇന്ദിരാഗാന്ധി യൂണിറ്റ് മുന്‍ പ്രസിഡന്റുമായ കെ.സുരേന്ദ്രന്റെ നിര്യാണത്തില്‍ കേരളാ കോപ്പറേറ്റിവ് എംപ്‌ളോയീസ് ഫ്രണ്ട് ഇന്ദിരാഗാന്ധി യുണിറ്റ് കമ്മറ്റി അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ജയേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളായ പി.പി ഗണേഷ് ബാബു, കെ ദാസന്‍, അജയ ബാബു, കെ രാജീവന്‍, കെ.വി ഹരീന്ദ്രന്‍, കെ മഞ്ജുള, അജിത പി, ദിപു ഒ, ശ്രീനാഥ്, ബിന്ദു മാണിയത്ത് തുടങ്ങിയവര്‍ അനുശോചിച്ചു.