പ്രതിഷേധം സംഘടിപ്പിച്ചു

തലശ്ശേരി: പ്രവാസികളെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മീത്തലെ ചമ്പാട് പി.എം മുക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കാവില്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു. നിസാര്‍ പൊന്ന്യം അധ്യക്ഷത വഹിച്ചു. ജാഫര്‍ ചമ്പാട്, സ ഹല്‍ പൊന്ന്യം, അഫ്‌നാജ് എസ്, മഠത്തില്‍ ഹനീഫ, ഇന്‍സാഫ് സഫ എന്നിവര്‍ പങ്കെടുത്തു.






