കെ. സുരേന്ദ്രന്‍ അന്തരിച്ചു

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. മൃതദേഹം ശ്രീചന്ദ് ആശുപത്രിയില്‍. കണ്ണൂര്‍ നഗരത്തിന് സമീപം മഞ്ചപ്പാലം സ്വദേശിയാണ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ കളത്തില്‍ കണാരന്റെയും നാണിയുടെയും മകനാണ്.
ഐ.എന്‍.ടി.യു.സിയുടെ ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റ് കൂടിയായ കെ. സുരേന്ദ്രന്‍ ഐ.എന്‍.ടി.യു.സി.യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജ്ജീവമാകുന്നത്. ഐ.എന്‍.ടി.യു.സിയുടെ നിരവധി പോഷക യൂണിയന്‍ സംഘടനകളുടെ സാരഥ്യം വഹിച്ചിരുന്നു. തിരുവേപ്പതി മില്ല് തൊഴിലാളിയായിരിക്കെ ഐ.എന്‍്.ടി.യു.സിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു തുടക്കം.






