കോവിഡ്; കൊല്ലം സ്വദേശി ദമാമില്‍ മരിച്ചു

ദമാം: കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ പുരുഷോത്തമന്‍ (43) ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസം മുമ്പ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നാല് ദിവസം മുമ്പ് ആരോഗ്യനില വഷളാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു.
ഭാര്യ പ്രതിഭ, മക്കള്‍ ആദര്‍ശ്, ആദിത്യ. ദമാം മെഡിക്കല്‍ കോംപ്‌ളക്‌സ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.






