കോവിഡ് ബാധിച്ച് സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 37 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 37 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1267 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 2213 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,01,130 ആണ്. നിലവില്‍ ചികിത്‌സയിലുള്ളവര്‍ 55215 പേരാണ്. ഇവരില്‍ 2027 പേരുടെ നില ഗുരുതരവുമാണ്.

സൗദിയില്‍ പുതുതായി 3379 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,57,612 ആയി.

റിയാദ്: 668, ജിദ്ദ: 342, മക്ക: 340, ദമ്മാം: 225, ഖത്തീഫ്: 216, തായിഫ്: 179, മദീന: 165, ഖമീസ് മുഷൈത്ത്: 127, ഹുഫൂഫ്: 102, മറ്റ് സിറ്റികളില്‍ 78ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.