സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് 46 മരണം, റിയാദില്‍ മുന്‍ദിവസത്തെകാള്‍ കുറവ് രോഗികള്‍.

ജാഫര്‍

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം പുതുതായി 3941 പേരിലാണ് കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനകം സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,54,233 ആയി.

കോവിഡ് ബാധിച്ച് 46 പേര്‍ മരിക്കുകയും ചെയ്തു. മൊത്തം മരണ സംഖ്യ 1230. ഇന്ന് 3153 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 98917 ആണ്. ചികിത്‌സയിലുള്ളവര്‍ 54,086 പേരാണ്. ഇവരില്‍ 1955 പേരുടെ നില ഗുരുതരവുമാണ്.

റിയാദ്: 740, ജിദ്ദ: 421, മക്ക: 354, ഹുഫൂഫ്: 285, തായിഫ്: 221, ദമ്മാം: 178, മദീന: 173, ഖത്തീഫ്: 148, ഖേബാര്‍: 143, അല്‍മുബാറസ്: 127, ഖമീസ് മുഷൈത്ത്: 125, അബ്ഹ: 110, മറ്റ് സിറ്റികളില്‍ 68ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.